മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിലെന്ന് കെ സുരേന്ദ്രൻ

സിപിഎം – ബിജെപി ഡീൽ ആരോപണത്തിന് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രൻ ഹലോ വോട്ടറിൽ പറഞ്ഞു. പത്താം തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കെ സുരേന്ദ്രൻ ഇറങ്ങുന്നത്. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ഇത്തവണ മഞ്ചേശ്വരം കൈവിടില്ലെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ.

പാലക്കാട് ഉൾപ്പെടെ പല മണ്ഡലങ്ങളിലും സിപിഎം – ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ഡീൽ നടക്കുന്നത് മഞ്ചേശ്വരത്ത് സിപിഎഎമ്മും യുഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. സിപിഎം വോട്ടുകൾ മറിക്കും. തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കൾ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button