അടൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ പൊൻതാമരപിള്ള

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ മുൻ പ്രസിഡന്‍റ് പൊൻതാമരപിള്ള. സിപിഎം നേതാവും മുൻ എംഎൽഎയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയായ പൊൻതാമരപിള്ളയെ അനുനയിപ്പിക്കാനുള്ള പാർട്ടി ശ്രമം പാളി. 75 ലക്ഷത്തിന്‍റെ ക്രമക്കേട് തന്‍റെ മേൽ കെട്ടി വക്കാനുള്ള ശ്രമമെന്ന് പൊൻതാമരപിള്ള ആരോപിച്ചു.

സംഭവത്തിൽ ഇതുവരെയും സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. നടപടി ആവശ്യപ്പെട്ട് ഇന്നും ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. പൊൻതാമരപിള്ളയുടെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ മുൻ ബാങ്ക് പ്രസിഡണ്ടും സിപിഎം നേതാക്കന്മാരും നടത്തിയ കൂടുതൽ ക്രമക്കേടുകൾ തുറന്നുപറയാനാണ് തീരുമാനം. വിവാദം തണുപ്പിക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും പൊൻതാമരപിള്ള വഴങ്ങിയിട്ടില്ല. അഴിമതിയിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്നും ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. 75 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയത്. എല്ലാം തന്‍റെ തലയിൽ കെട്ടിവെക്കാൻ നീക്കം നടക്കുന്നു എന്നുള്ളതാണ് പൊൻതാമരപ്പിള്ളയുടെ പ്രധാന ആരോപണം.

Related Articles

Back to top button