ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം… പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ..

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഫാത്തിമ മുബഷിറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പെൺകുട്ടിയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നായിരുന്നു വീട്ടുകാരുടെ ആദ്യ മൊഴി . പോസ്റ്റ്മോർട്ടത്തിലാണ് തൂങ്ങി മരണം സ്ഥിരീകരിച്ചത്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുളള മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button