രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി…. സിസിടിവി ദൃശ്യങ്ങൾ പുറത്ത്….

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടിയിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പ്രാദേശിക കോൺഗ്രസ് നേതാവ് എസ് സജാദിൻ്റെ വീട്ടിലേക്ക് രമ്യ ഹരിദാസും രണ്ട് പേരും എത്തുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനം റോഡിലിട്ട ശേഷം രമ്യയും നേതാക്കളും ഇടവഴിയിലൂടെ സാജാദിന്റെ വീട്ടിലേക്ക് കയറുന്നത് വീഡിയോയിൽ ഉണ്ട്. തമ്മിലടിക്ക് ശേഷം രമ്യയും രണ്ട് പേരും ഓടി ഇറങ്ങുന്നതും വീഡിയോയിലുണ്ട്.
രമ്യ ഹരിദാസിൻ്റെ സന്ദർശന വിവരം പാളയം പ്രദീപാണ് സജാദിനെ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ എത്തി അറിയിക്കുന്നത്. തുടർന്ന് സജാദും പ്രദീപും വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു. സജാദിന്റെ ബൈക്കിന് പിന്നിലിരുന്നാണ് പ്രദീപ് വീട്ടിലേക്ക് എത്തുന്നത്. തൊട്ടുപിന്നാലെ രമ്യയും രണ്ട് പേരും വീട്ടിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് തമ്മിലടിയുണ്ടാകുന്നതും രമ്യയും സംഘവും വീട്ടിൽ നിന്ന് ഓടി ഇറങ്ങുന്നതും



