മറിയ ഉമ്മനെ സ്ഥാനാർത്ഥിയാക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് അടൂർ പ്രകാശ്…

പത്തനംതിട്ട: ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് അടൂർ പ്രകാശ് എംപി. എന്നാൽ തലവിധി മോശമായതിനാൽ നടന്നില്ല എന്നും അടൂർ പ്രകാശ് വ്യക്തമാക്കി. മറിയ ഉമ്മൻ വേദിയിലിരിക്കെയായിരുന്നു അടൂർ പ്രകാശിന്റെ പരാമർശം.

കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അടൂർ പ്രകാശിന്റെ തുറന്നുപറച്ചിൽ. അടൂർ പ്രകാശ് പ്രസംഗിക്കുമ്പോഴായിരുന്നു മറിയ ഉമ്മൻ വേദിയിലേക്ക് കടന്നുവന്നത്. ആ സമയത്താണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവിച്ചത്. തങ്ങൾ ചില കാര്യങ്ങളെല്ലാം ആലോചിച്ചതാണ് എന്നും പക്ഷെ തലവിധി മോശമായതിനാൽ നടന്നില്ല എന്നുമായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്.

Related Articles

Back to top button