മണലി ഗ്യാസ് പൈപ്പ് ലൈൻ ചോർച്ച; ഗതാഗതം പുനഃസ്ഥാപിച്ചു

പുതുക്കാട് മണലിയിൽ കൊച്ചിൻ- സേലം ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഗതാഗതം തടസപ്പെട്ട മണലി- മടവാക്കര റോഡിലെ നിയന്ത്രണങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചിരുന്ന വൈദ്യുതി ബന്ധം ഉടനടി പുനഃസ്ഥാപിക്കും. മാറ്റിപ്പാർപ്പിച്ചിരുന്ന കുടുംബങ്ങൾ ഇന്ന് വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങും.

​ഇന്ന് ഉച്ചക്ക് ശേഷം തൃശൂർ റൂറൽ പൊലീസ്, കൊച്ചിൻ- സേലം പൈപ്പ് ലൈൻ ലിമിറ്റഡ് എച്ച്ആർ മാനേജർ & ലീഗൽ അഡ്വൈസർ, ഐഒസി ടെക്നിക്കൽ അഡ്വൈസർ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.

Related Articles

Back to top button