കോടികളുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ വിമാനത്താവളത്തിൽ കുടുങ്ങി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഏകദേശം 1.86 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് ഡോക്ടർമാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശിയായ ലിബിൻദാസ് (27) എന്നിവരാണ് പിടിയിലായത്. ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയവരാണ് ഇരുവരും.

ലിബിന്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ തൂക്കമുളള ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവരെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവിന് ഒരു കിലോയ്ക്ക് ഒരു കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Back to top button