ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ….

തിരുവനന്തപുരം: ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം , മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികൾ ആരെന്ന് അറിയേണ്ടത്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കും. കൊടുങ്ങല്ലൂരിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കിയ ബി. ഗോപാലകൃഷ്ണന് ഗുരുവായൂരിൽ സീറ്റ് നൽകി. സിപിഐ വിട്ട എംഎൽഎ സിസി മുകുന്ദന് നാട്ടികയിൽ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കി. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർത്ഥിയായി. ധർമ്മടത്ത് പിണറായിക്കെതിരെ കെ രഞ്ജിത്തും മത്സരിക്കും. ഇതടക്കം 39 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചത്. ഇതോടെ 86 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളായി.



