മരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന കര്ഷകന് മരിച്ചു…

മരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന കര്ഷകന് അന്തരിച്ചു. അമ്പലവയലിനടുത്ത ചുള്ളിയോട് സ്വദേശി മുക്കിലാല്‍ സജി (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സ്വന്തം പറമ്പില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ അബദ്ധത്തില്‍ മരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സജിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടനെ അയല്‍വാസികള്‍ ചേര്‍ന്ന് സജിയെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ അമ്പലവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.



