തിരുവല്ലയിൽ മാത്യു ടി തോമസ്.. ഐഎസ്ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ഐഎസ്ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൽഡിഎഫ് സഖ്യകക്ഷിയായ ഐഎസ്ജെഡിയുടെ തിരുവല്ല സ്ഥാനാർഥിയായി മാത്യു ടി തോമസ് മത്സരിക്കും. തിരുവല്ലയിലെ സിറ്റിങ് എംഎൽഎയാണ് മാത്യു ടി തോമസ്. 2006 മുതൽ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.

ചിറ്റൂരിൽ സിറ്റിങ് എംഎൽഎയും വൈദ്യുത മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി ഇത്തവണ മാറിനിൽക്കുന്ന സാഹചര്യത്തിൽ വി മുരുകദാസ് ആണ് സ്ഥാനാർഥി. യുവാക്കൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നില്ലെന്ന് കൃഷ്ണൻകുട്ടി തീരുമാനിച്ചത്.

എറണാകുളത്ത് സാബു ജോർജ് ആണ് സ്ഥാനാർഥി. കോവളത്തെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും. ജനതാദൾ എസ് കേരള ഘടകമാണ് ഐഎസ്ജെഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021ൽ ജനതാദൾ എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്.

Related Articles

Back to top button