കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും; രണ്ടാം പട്ടിക ബുധനാഴ്ച

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. 32 സ്ഥാനാർത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാം പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും.26 ദിവസത്തിനുള്ളിൽ കേരളത്തിലെ ദുർഭരണം അവസാനിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ സാധാരണയിൽ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ സീറ്റിൽ തീരുമാനമെടുക്കും. കെ സുധാകരനുമായി സംസാരിക്കും. മുസ്ലിം ലീഗുമായി പ്രശ്‌നമില്ല. സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്ക് പണി നടക്കുന്നു. എംപിമാർ മൽസരിക്കുമോ എന്നതിനും ഉത്തരമുണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.



