കോണ്‍ഗ്രസില്‍ കെ സി ഗ്രൂപ്പിന്റെ ‘വെട്ടിനിരത്തല്‍’; വി ഡി സതീശനും ചെന്നിത്തലയ്ക്കും ക്ഷീണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പുത്തന്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിഭാഗം മേല്‍ക്കൈ നേടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയും മറികടന്നാണ് കെസി വേണുഗോപാല്‍ വിഭാഗം സ്വാധീനം വര്‍ധിപ്പിക്കുന്നത്.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ വേണുഗോപാലിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചനകള്‍. ”ഇതുവരെ നടന്ന ചര്‍ച്ചകളില്‍, പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സി വേണുഗോപാല്‍ വിഭാഗവും തമ്മിലായിരുന്നു ചര്‍ച്ചകള്‍ നയിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

Related Articles

Back to top button