ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം. 31 സ്ഥാനാർഥികൾ അടങ്ങുന്ന പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയാതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു.

മൂന്ന് പേർ ഒഴികെയുള്ള എല്ലാ സിറ്റിങ് എംഎൽഎമാരും അവരുടെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ, കെ ബാബു, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ പേരുകൾ ആണ് പട്ടികയിൽ ഇല്ലാത്തത്.കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് ഒഴിവാക്കിയത്. ലെെംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് രാഹുലിനെ ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ട്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

ആദ്യഘട്ട സ്ഥാനാർഥി പട്ടിക രാഷ്ട്രീയ സാഹചര്യം നോക്കി ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് തീരുമാനം. മത്സരിക്കാൻ ചില എംപിമാർ താത്പര്യം അറിയിച്ചിരുന്നു എങ്കിലും ആരെയും ഈ ഘട്ടത്തിൽ പരിഗണിക്കേണ്ട എന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

Related Articles

Back to top button