തലസ്ഥാനത്ത് പ്രതിഷേധം…ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോൺ​ഗ്രസ്..

തിരുവനന്തപുരം: മന്ത്രി കെബി ​ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഭാര്യയോട് മാപ്പ് പറഞ്ഞതിൽ പ്രശ്നം തീരില്ലെന്നും രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വെച്ചുവെന്നുമാണ് വിമർശനം.

Related Articles

Back to top button