മന്ത്രി ഗണേഷ് കുമാറിനെതിരായ വെളിപ്പെടുത്തലുകൾ; ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം അന്വേഷണമെന്ന് പോലീസ്

മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്. മന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്ന് ഇൻ്റലിജൻസ് വ്യക്തമാക്കി. വിഷയത്തിൽ മന്ത്രിയുടെ ഭാര്യ പരാതി നൽകുകയാണെങ്കിൽ കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്. തെളിവുകൾ കയ്യിലിണ്ടെന്ന് ബിന്ദു മേനോൻ പറയുന്ന സാഹചര്യത്തിൽ ചിത്രങ്ങൾ അടക്കം പുറത്തുവാനുള്ള സാധ്യതയുമുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കി. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം കേസെടുക്കാം എന്നാണ് പോലീസിന്റെ നിലപാട്.
ഗണേഷ് കുമാറിനെതിരായ പരാതികളിൽ പോലീസ് കേസ് എടുക്കില്ല. പകരം ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം കേസെടുക്കുമെന്നും അന്വേഷണം നടത്തുമെന്നുമാണ് പോലീസ് പറയുന്നത്. കേട്ടുകേൾവി പരാതിയിൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. തനിക്ക് നേരെ അതിക്രമം ഉണ്ടായെന്നോ ഗാർഹിക പീഡനമുണ്ടായെന്നോ ചൂണ്ടിക്കാണിച്ച് ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കുമെന് പോലീസ് അറിയിച്ചു. അതേസമയം, വാളകത്തെ വീട്ടിൽ വെച്ച് നടന്ന സംഭവങ്ങളിൽ ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചു. ചിത്രങ്ങളടക്കം പുറത്തുവരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.



