ഉസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അറസ്റ്റിൽ…

ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട ജെൻസി പ്രക്ഷോഭത്തിൻ്റെ നേതാവ് ഉസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അറസ്റ്റിൽ. പശ്ചിമബംഗാളിൽ നിന്നാണ് ഫൈസൽ, അലംഗീർ എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന് ഒളിവിൽ താമസിക്കുകയായിരുന്നു. ഇരുവരും ബംഗ്ലാദേശി പൌരന്മാരാണ്. ഡിസംബർ 12-ന് ധാക്കയിലെ പൾട്ടാൻ പ്രദേശത്ത് വെച്ചാണ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്.
ബൈക്കിലെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്.

തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ സിങ്കപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ധാക്കയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിൽക്കെയാണ് 32കാരനായ അദ്ദേഹത്തിന് വെടിയേറ്റത്. 32 വയസായിരുന്നു. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്‍റെ വക്താവായിരുന്നു. ഇദ്ദേഹത്തിൻ്റെ വിയോഗത്തിൽ ബംഗ്ലാദേശ് സർക്കാർ നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഹാദിയുടെ മരണത്തിലേക്ക് നയിച്ച ആക്രമണത്തെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷമായും സമഗ്രമായും സുതാര്യമായും അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രതികരിച്ചു.

Related Articles

Back to top button