സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും. ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മുഴുവൻ ജീവനക്കാർക്കും പരിഷ്കരണം ബാധകമാകും. നഴ്സുമാർക്ക് 25450 മുതൽ 28000 വരെയാകും അടിസ്ഥാന ശമ്പളം. 23650 രൂപയായിരിക്കും മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. അറ്റൻഡർ , ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരുടെ ശമ്പളം കൂട്ടും. ആക്ഷേപങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്. ഈ ശമ്പള വർദ്ധന അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സമരക്കാർ.

Related Articles

Back to top button