മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം നിർത്തിവെച്ചു

മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താൽക്കാലിമായി നിർത്തിവെച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച സമരം നിർത്തിവെയ്ക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു. നാളെ മുതൽ അധ്യയനം, ഒപി, ശസ്ത്രിക്രികൾ എന്നിവ ആരംഭിക്കും. 18 മാസത്തെ കുടിശിക ഉടൻ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും, ബാക്കി 39 മാസത്തെ കുടിശിക നിയമപരമായ പരിശോധനകൾക്ക് ശേഷം നൽകാമെന്നും ആരോഗ്യസെക്രട്ടറിയും സംഘടനയുമായി നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തസ്തികൾ കൂട്ടാനും അടിയന്തിര നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം താൽക്കാലിമായി നിർത്തിവയ്ക്കുന്നതെന്ന് കെജിഎംസിടിഎ വാർത്താ കുറിപ്പിൽ അറിയിച്ചു.



