കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ഊർജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്.ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്നു, ഇത് ഉയർന്ന പെട്രോൾ വില വർദ്ധനവിലേക്ക് കൂടി കടക്കും.
ഇറാനിൽ യുഎസ് ആക്രമണം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾ പലതവണ ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടുണ്ട്. സമീപ ആഴ്ചകളിൽ രണ്ടാം തവണയാണ് ടെഹ്റാൻ ഈ പാത അടച്ചിടുന്നത്.ഇറാനെതിരെ കനത്ത തിരിച്ചടി വരാനിരിക്കുന്നതേയുള്ളൂവെന്ന്
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇറാനിലേക്ക് കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.



