എൽഡിഎഫിൽ സ്റ്റാറ്റസ്കോ; നിര്‍ണായക തീരുമാനം, ആര്‍ക്കും അധിക സീറ്റ് നൽകിയേക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് എൽഡിഎഫിൽ സ്റ്റാറ്റസ്കോ. നിലവിലെ സാഹചര്യം തുടരാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നില തുടരും. ആര്‍ക്കും അധിക സീറ്റ് നൽകിയേക്കില്ല. കേരള കോണ്‍ഗ്രസിന് 12 സീറ്റ് തന്നെയായിരിക്കും നൽകുക. കേരള കോണ്‍ഗ്രസ് എമ്മിന് അധിക സീറ്റ് ഉണ്ടാകില്ല. കുറ്റ്യാടിക്ക് പകരം മറ്റൊരു സീറ്റ് നൽകാനും സാധ്യതയില്ല.ഒരു കക്ഷിക്ക് മാത്രമായി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസിനെ നേതൃത്വം അറിയിക്കും. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച വൈകിട്ട് മൂന്നിന് നടക്കും

Related Articles

Back to top button