മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി ഒളിവിൽ തുടരുന്നു

സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവില്‍ തുടരുന്നു. പരുത്തിപ്പള്ളി വനം വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് വെള്ളനാട് ശശി ഒളിവില്‍ പോയത്. കേസിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ പഞ്ചായത്തില്‍ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം ഒളിവില്‍ പോയ വെള്ളനാട് ശശിയെ ഇതുവരെ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഫെബ്രുവരി 28 മുതല്‍ അദ്ദേഹം പങ്കെടുക്കേണ്ട പരിപാടികളിലും എത്തിയിട്ടില്ല. ശശിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് അധികൃതര്‍ അറിയിച്ചു. ശശിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് വനം വകുപ്പ്.

Related Articles

Back to top button