മാറ്റ് കുറയാതെ സ്വർണം; ഗ്രാമിന്..

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയായി. 1,20,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.വിപണിവില 1,20,800 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ വില വീണ്ടും ഉയരും. ആ​ഗോളവിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും കുതിച്ചുയരുകയാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ സ്വർണവില ഉയരുകയാണ്. യുഎസ് ഡോളർ ശക്തിപ്പെട്ടതും വിലയിൽ സമ്മർദം ചെലുത്തും.

കൂടാതെ, ആഗോള പ്രതിസന്ധിയിടെ പശ്ചാത്തലത്തിൽ നിക്ഷേപകർ യുഎസ് ട്രഷറി പോലുള്ള മറ്റ് ആസ്തികളിലേക്ക് ശ്രദ്ധ മാറ്റിയതും വിലയെ ബാധിക്കും.

Check Also
Close
Back to top button