ഹരിപ്പാട് തെരുവുനായ ആക്രമണം; വയലിൽ കെട്ടിയിട്ടിരുന്ന മൂന്ന് ആടുകളെ കടിച്ചു കൊന്നു; വീട്ടമ്മയ്ക്കും പരിക്ക്

ഹരിപ്പാട്: ഹരിപ്പാട് നഗരസഭാ പരിധിയിൽ തെരുവുനായ ആക്രമണം. നായക്കൂട്ടം മൂന്ന് ആടുകളെ കടിച്ചു കൊന്നു. 12-ാം വാർഡിൽ വെട്ടുവേനി വഞ്ചിപ്പറമ്പിൽ മനൂപ് കുമാറിന്റെ ഭാര്യ ജലജയുടെ ആടുകളെയാണ് തെരുവുനായകൾ കടിച്ചുകൊന്നത്. മനൂപിന്റെ സഹോദരിയെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയ സമയത്ത് വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്.

മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് പന്ത്രണ്ടോളം ആടുകളെ തെരുവുനായ്ക്കൾ കൊന്നിരുന്നു. മനൂപിന്റെ ജ്യേഷ്ഠന്റെ ഭാര്യ മീരയ്ക്കും ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മീര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button