രാത്രി 9 മണി കഴിഞ്ഞാൽ യുവതീയുവാക്കളുടെ സങ്കേതം, കൂട്ടിന് മദ്യവും ലഹരിയും; ബാക്കിയാകുന്നത് കോണ്ടവും സി​ഗരറ്റ് കുറ്റികളും മദ്യ കുപ്പികളും

 കൊച്ചിയിലെ ബഹളങ്ങളിൽ നിന്നും മാറി പുഴയും മീൻ പിടുത്തവും താറാവും ബോട്ടിം​ഗും നല്ല കാറ്റുമേറ്റ് സമാധാനപരമായി സമയം ചിലവഴിക്കാനുളള മികച്ച ഒരിടമാണ് കടമ്പ്രയാർ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നിരവധി വികസനങ്ങളാണ് ഇവിടേക്കെത്തിയത്. കടമ്പ്രയാർ വികസിച്ചതോടെ അതിന് സമീപത്തായുളള ചിറ്റേക്കര ബണ്ടും ശ്രദ്ധാകേന്ദ്രമായി. വിനോദസഞ്ചാരികൾക്കും ,നാട്ടുകാർക്കുമായി കടമ്പ്രയാറിൽ പലയിടങ്ങളിലും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കളമശ്ശേരി മുനിസിപ്പാലിറ്റി ചിറ്റേക്കര ബണ്ടിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ച് സ്ഥലം മോടി പിടിപ്പിച്ചു. പുഴയോട് ചേർന്നുള്ള ഈ ഇരിപ്പിടങ്ങളിൽ സമാധാനമായിരുന്ന് മിൻപിടുത്തവും താറാവുകളെയും കണ്ട് സമയം ചിലവഴിക്കാം. ഫോട്ടോഷൂട്ടുകൾക്കും നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്.

വിനോദസഞ്ചാര വികസനത്തിൽ മുന്നേറ്റമുണ്ടാവുമ്പോൾ ഇവിടേക്കെത്തി ലഹരി ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവാണുണ്ടാവുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഏഴ് മണിക്ക് മുൻപ് തന്നെ നാട്ടുകാർ ചിറ്റേക്കര ബണ്ടിലെ ഇരിപ്പിടങ്ങളിൽ നിന്നും പോകും. പിന്നീട് അവിടം ഭരിക്കുന്നത് യുവാക്കളും യുവതികളുമാണ്. മറ്റ് ജില്ലയിലെ രജിസ്ട്രേഷൻ വാ​ഹനങ്ങളിലെത്തുന്ന ചെറുപ്പക്കാരാണ് അധികവും. പെൺകുട്ടികളും നിരവധിയാണ് ലഹരി ഉപയോ​ഗിക്കുന്നവരുടെ സംഘത്തിലുളളതെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.

ബണ്ടിലെ ഇരിപ്പിടങ്ങൾക്ക് താഴെയും പുഴയിലേക്കും നിരവധി കുപ്പികളും പ്ലാസ്റ്റിക്, ഭക്ഷണ മാലിന്യങ്ങളും കോണ്ടങ്ങളും ഉപേക്ഷിക്കുന്നു. പുലർച്ചെ 3-4 മണിക്കെല്ലാം പൊട്ടിച്ചിരികളും അലർച്ചയും കേൾക്കാമെന്നും പേടിച്ചാണ് കിടന്നുറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു.

Related Articles

Back to top button