കുടുംബശ്രീയിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാന്റ് മാനേജർ ഒഴിവുകൾ

കുടുംബശ്രീയിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാന്റ് മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്കും. ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ (KBFPCL- കെബിഎഫ്‌പി‌സി‌എൽ) പ്ലാന്റ് മാനേജറുടെ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും പ്ലാന്റ് മാനേജറുടെ ഒഴിവിലേക്ക് കെബിഎഫ്‌പി‌സി‌എൽ ചീഫ് എക്സിക്യൂട്ടീവും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

രണ്ട് അപേക്ഷകളുടെ വിജ്ഞാപനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വഴിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്

അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്ക് ഓൺലൈനായി വേണം അപേക്ഷിക്കാൻ. പ്ലാന്റ് മാനേജറുടെ ഒഴിവിലേക്ക് ഹാർഡ് കോപ്പി സമർപ്പിക്കണം.

Related Articles

Back to top button