കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മറൈൻ ഡ്രൈവിൽ കായലിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മഴവിൽ പാലത്തിന് സമീപമാണ് ഇന്ന് ഉച്ചയോടെ ദാരുണമായ ഈ സംഭവം പുറത്തറിയുന്നത്.

പാലത്തിന് സമീപത്തുകൂടി നടന്നുപോയ രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. പൊക്കിൾകൊടി പോലും വേർപെടുത്താത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം എന്ന് ദൃക്‌സാക്ഷികൾ സൂചിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പൊലീസ് മൃതദേഹം കായലിൽ നിന്ന് പുറത്തെടുത്തു. നിലവിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

Related Articles

Back to top button