ഞാൻ ഭക്ഷണം കഴിച്ചാൽ പണം കൊടുക്കാറില്ല’; ബില്ല് കൊടുത്തപ്പോൾ കിട്ടിയത് അടി

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് ഗോവിന്ദപുരത്തെ അളിയൻസ് ഹോട്ടലിൽ ആണ് മദ്യപിച്ചെത്തിയ യുവാക്കളുടെ പരാക്രമം. ആക്രമണത്തിൽ ഹോട്ടലിലെ ജീവനക്കാർക്കും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് എത്തിയ മൂന്നം​ഗസംഘം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം നൽകാതെ മടങ്ങാനുള്ള നീക്കം ജീവനക്കാർ തടഞ്ഞു. തുടർന്നായിരുന്നു ആക്രമണം. വടിയും കല്ലും ഉപയോഗിച്ച് ഹോട്ടൽ തകർത്തു. ഭക്ഷണ വിഭവങ്ങളും കേടുവരുത്തി. ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്

Related Articles

Back to top button