സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിൽ മൃതദേഹം..നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത്, മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.
സൂര്യനാരായണൻ ബംഗ്ലാവ് വിനോദസഞ്ചാരികൾക്ക് താമസത്തിനായി വാടകയ്ക്ക് നൽകിയിരുന്നു. സംഭവത്തിന് മുമ്പ് അഞ്ചു പേർ ബംഗ്ലാവിൽ താമസിക്കാൻ എത്തിയിരുന്നു. ഇവരാണ് കൊലപാതകം നടത്തിയിരിക്കുക എന്ന സംശയത്തിലാണ് പോലീസ്. പോലീസ് റിപ്പോർട്ട് പ്രകാരം, കൊലപാതകം പ്രതികാരമാണെന്ന് കരുതുന്നു.
2018-ൽ നടി വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. തങ്ങളുടെ ആക്രമണത്തിന് പകരമായാണ് ഈ കൊലപാതകം സംഭവിച്ചിരിക്കുകയെന്നാണ് നിഗമനം. ബംഗ്ലാവിലെ ആഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്‌കുകളും മോഷണം പോയതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നു.



