വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്; ഡോ. ജെ ഷാഹിദയെ പ്രതിചേർക്കും, ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേർ

കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ വണ്ടാനത്തെ ചികിത്സാപിഴവിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.

Related Articles

Back to top button