21കാരിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്; പ്രതിക്കായി തിരച്ചിൽ, കൊലപാതകത്തിനുള്ള  കാരണം…

 ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം ബെംഗളൂരുവിൽ 21കാരിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്. സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മദ്യപിച്ച് എത്തിയ ശേഷമാണ് സിഞ്ചനയെ ഭർത്താവ് രേണുകയ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കഗ്ഗാലിപുര പോലീസ്  സ്റ്റേഷൻ പരിധിയിലെ കുല്ലെഗൌഡനപാലയയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് വിശദമാക്കുന്നത്. 

 വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിട്ടു. ദേഷ്യം മൂത്തപ്പോൾ വീടിന് മുന്നിൽക്കിടന്ന കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സിഞ്ചന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് പോലീസ് മാധ്യമങ്ങളോട് വിശദമാക്കിയത്. കൊലപാതകത്തിന് ശേഷം പോലീസിനെ ഭയന്ന് രേണുകയ്യ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കഗ്ഗലിപുര പോലീസ് ബെംഗളൂരുവിലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് വിശദമാക്കി.

Related Articles

Back to top button