ഗതി കിട്ടാതെ നരകിച്ച് മാത്രമേ മരിക്കുകയുള്ളൂ! നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും;തുറന്നടിച്ച് ലക്ഷ്മിപ്രിയ

താരസംഘടന അമ്മയുടെ കുടുംബസംഗമത്തിന് പിന്നാലെ അംഗങ്ങൾ തമ്മിൽ തർക്കം. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പിനെതിരെ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സംഭവത്തിൽ ലക്ഷ്മിപ്രിയയോ, നീന കുറുപ്പോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കുടുംബസംഗമത്തിനിടെ നടന്ന സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ലക്ഷ്മിപ്രിയ പ്രധാനമായും ഉന്നയിക്കുന്നത്.

നീന കുറുപ്പ് എത്ര വലിയ സ്ത്രീ ആണെങ്കിലും അവർക്ക് ഒരുപാട് പേരുടെ ശാപമുണ്ടാകുമെന്നും, നീന കുറുപ്പ് ഗ തി കിട്ടാതെ നരകിച്ച് മാത്രമേ മരിക്കുകയുള്ളൂവെന്നും ലക്ഷ്മിപ്രിയ പറയുന്നു. ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളെല്ലാം അമ്മ എന്ന സംഘടനയുടെ അന്തസ്സിന് ചേരാത്തതാണെന്നും. മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടതെന്നും നീന കുറുപ്പ് മറുപടിയായി പറയുന്നുണ്ട്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടതെന്നും, ഇപ്പോൾ ലക്ഷ്മിപ്രിയയുടെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി അവർ മോശക്കാരാക്കി മാറ്റിയിരിക്കുകയാണെന്നും, ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും നീന കുറുപ്പ് തന്റെ മറുപടിയിൽ പറയുന്നു.

ലക്ഷ്മിപ്രിയയുടെ ശബ്‌ദസന്ദേശം ….

നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം. കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.

നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും, മായും, കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം  കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയ കൊണ്ട് മാത്രമാണ്. ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

നീനാ കുറുപ്പേ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്, ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്. ഇലക്‌ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ ഓടി നടന്ന് വിളിച്ചു പറഞ്ഞു, ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്, ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കരുത് എന്ന്. അതിന്റെ തെളിവ് സഹിതം ഞങ്ങളുടെ കയ്യിൽ ഉണ്ട്. എനിക്ക് അത് പുല്ല് ആണ്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല, ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്. നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും. എന്റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്.

 നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല, നാക്ക് പോലും നിങ്ങൾക്ക് തിരിയില്ല. ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടത് പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഇംഗ്ലിഷ് പറഞ്ഞാലും ,മലയാളം പറഞ്ഞാലും അത് ആൾക്കാർക്ക് മനസ്സിലാവില്ല. പിന്നെ സൗന്ദര്യം, നിങ്ങളെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്, നിങ്ങൾ എന്റെ അമ്മയെ കണ്ടു നോക്കണം. എന്റെ അമ്മ എന്ത് സുന്ദരിയാണ്, എന്റെ അമ്മയുടെ പെരുമാറ്റം എന്ത് നല്ല പെരുമാറ്റമാണ്. നിങ്ങളുടെ പ്രായത്തെ മാത്രമേ ഞാൻ ബഹുമാനിക്കുന്നുള്ളൂ. അല്ലാതെ മലയാള സിനിമയ്‌ക്കോ ഈ സമൂഹത്തിനോ നിങ്ങൾ എന്തെങ്കിലും ചെയ്തതതായി എന്റെ അറിവിൽ ഇല്ല. നിങ്ങൾ ചെയ്ത ക്യാരക്ടേഴ്സ് ചെയ്യാൻ ഇവിടെ ആയിരം പേരുണ്ട്. അല്ലെങ്കിൽ തന്നെ നിങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച എന്ത് ക്യാരക്ടർ ആണ് ഇവിടെ ഉള്ളത്.

നിങ്ങൾ അവിടെ എന്താണ് കാണിച്ചു കൂട്ടിയത്. എന്ത് സമ്മർദ്ദമാണ് ആളുകൾക്ക് കൊടുത്തത്. നിങ്ങൾ കാരണം രാത്രി 12:30 ക്ക് മീറ്റിങ് വിളിക്കേണ്ടി വരുന്നു. കാറ്ററിങിനു വന്ന ആളുകൾപോലും ഇതെന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതാണോ നമ്മൾ കൊടുക്കേണ്ട സാമൂഹിക സന്ദേശം. സംഘടനയുടെ സൽപ്പേര് നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾ അവിടെ കിടന്ന് ചീത്ത പറയുമ്പോൾ അത് കണ്ടുകൊണ്ട് നിൽക്കുന്ന ആൾക്കാരുണ്ട്. ആരെങ്കിലും ഇതൊക്കെ എടുത്ത് യൂട്യൂബ് വിഡിയോയിൽ ഇട്ടാൽ ഇപ്പോൾ കിട്ടുന്ന സ്പോൺസേഴ്സിനെ പോലും കിട്ടില്ല. നമ്മൾ ജോലി ചെയ്യുന്നത് പാവപ്പെട്ട അമ്മമാർക്ക് അന്നം മേടിക്കാനും മരുന്ന് മേടിക്കാനുമാണ്. .

ഞാൻ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർമാരെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇന്ന് രാവിലെ രാജിവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് ആ കുട്ടിയുടെ വോയ്സ്നോട്ട് കിട്ടുന്നത്. നിങ്ങൾ നാക്കിനെ നിയന്ത്രിക്കണം. ആ കുഞ്ഞിനോടും ഒരു ശത്രുതയുമില്ല. നിങ്ങൾ ഒരു സാമൂഹിക വിപത്താണ്.

Related Articles

Back to top button