കടലിൽ ഒഴുകി നടന്ന സ്ത്രീയുടേ മൃതദേഹം കരയ്‌ക്കെത്തിച്ചു; മൃതദേഹത്തിന്റെ കൈകൾ..

വേളിയിൽ കടലിൽ ഒഴുകി നടന്ന യുവതിയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം. മൃതദേഹത്തിന് ഒരു ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. രാവിലെ വേളി പള്ളിക്കു സമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
പോലീസെത്തി മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലിൽ തള്ളിയതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് തുമ്പ പൊലീസ് അറിയിച്ചു.



