എസ് രാജേന്ദ്രന്റെ വരവില്‍ ബിജെപിയില്‍ പൊട്ടിത്തെറി; മറയൂരിലെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പാര്‍ട്ടി പ്രവേശനത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി. ഇടുക്കി നോര്‍ത്ത് ബിജെപിയിലാണ് ഭിന്നത രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവികുളം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതായും സൂചനയുണ്ട്. അതൃപ്തിക്ക് പിന്നാലെ ബിജെപി മറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് രാജിവെച്ചു. തനിക്കൊപ്പം ആയിരത്തോളം പേര്‍ പാര്‍ട്ടി വിടുമെന്നും പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആകില്ലെന്നും വിമര്‍ശിക്കുന്ന ബാബു തോമസിന്റെ ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

താനൊരു കര്‍ഷകനാണ്, ഇന്നുവരെ പാര്‍ട്ടിയുടെ പേരില്‍ പിരിവെടുത്തിട്ടില്ല. പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടി മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ഇന്ന് കണ്ട അണ്ടനും അടകോടനുമെല്ലാം വന്ന് പാര്‍ട്ടിയില്‍ എന്തൊക്കെയോ ചെയ്തു എന്നാണ് പറയുന്നത്. എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കാന്‍ താനും പണം മുടക്കി ആളെ ഇറക്കിയിട്ടുണ്ട്. തന്റെ കൂടെ എത്രപേരുണ്ടെന്ന് തെളിയിച്ചു തരാമെന്ന് ബാബു തോമസ് പറയുന്നുമുണ്ട്.

Related Articles

Back to top button