ആത്മഹത്യയുടെ വക്കിൽ എത്തിയെന്ന് തന്ത്രി തന്നോട് പറഞ്ഞു, തന്ത്രിക്കെതിരായ കേസിൽ ആരോപണം കടുപ്പിച്ച് ബിജെപി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി. തന്ത്രിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് ഗോവ മുൻ ഗവര്‍ണര്‍ പിഎസ് ശ്രീധരൻപിള്ളയും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയും ആരോപിച്ചു.ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി രാജീവരുടെ അറസ്റ്റിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു തന്റെ നിലപാടെന്നും എന്നാൽ, തന്ത്രിയെ ജയിലിൽ അടയ്ക്കാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടായതല്ലെന്നും പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് തന്നെയായിരുന്നു ബിജെപിയുടെയും നിലപാട്.ആദ്യ കാഴ്ച്ചപ്പാടിൽ കേസ് നിലനിൽക്കില്ലെന്ന് അറസ്റ്റ് ചെയ്തപ്പോഴേ അറിയമായിരുന്നു. തെളിവിന്റെ കണിക പോലുമില്ലെന്ന് എല്ലാ ഫയലും പരിശോധിച്ചശേഷം ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്. ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണം.
തന്ത്രിയെ 41 ദിവസം ജയിലിൽ ഇട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇതോടെ വ്യക്തമായി. ആത്മഹത്യയുടെ വക്കിൽ എത്തിയെന്ന് തന്ത്രി തന്നോട് പറഞ്ഞു. എന്തിന് ഇങ്ങനെ ക്രൂശിക്കണം? വിവാദങ്ങളിൽ അഭിരമിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.യുവതീ പ്രവേശനകാലത്ത് ശബരിമലയില്‍ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായുള്ള പുസ്തകത്തിലെ തുറന്നുപറച്ചിലിലും പിഎസ് ശ്രീധരൻപിള്ള പ്രതികരിച്ചു. ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ താൻ സുവർണാവസരം എന്നു പറഞ്ഞതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു. മുഖ്യമന്ത്രി അടക്കം ഇക്കാര്യത്തിൽ മാപ്പ് പറയേണ്ടതാണ്. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സഹനസമരത്തെ സുർണ്ണാവസരം എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നും പിഎസ് ശ്രീധരൻപിള്ള ചോദിച്ചു?
ശബരിമല നട അടച്ചിടാൻ തന്ത്രിയോട് താൻ പറഞ്ഞതാണ്.ശബരിമല 18-ാം പടി വരെ രണ്ട് യുവതികളെ പോലീസ് യൂണിഫോമിട്ട് കൊണ്ടുപോകാൻ അവർക്ക് സാധിച്ചു. നട അടച്ചിടുന്നത് കോടതി അലക്ഷ്യമാകില്ലെന്ന് താൻ തന്ത്രിയോട് പറഞ്ഞു.ആചാര അനുഷ്ഠാനങ്ങളുടെ ലംഘനം ആകില്ല എന്ന് പറഞ്ഞു.സർക്കാർ സ്പോൺസേർഡ് ആയി നടത്തിയ സ്കീം ആണ് പരാജയപ്പെട്ടത്.സീസണലായി ഏറ്റവും അധികം വിശ്വാസികൾ വരുന്നത് ശബരിമലയിലാണ്. മക്കയിലും, തിരുപ്പതിയിലും പോകുന്നതിനേക്കാൾ കൂടുതൽ ആളുകൾ സമയങ്ങളിൽ ശബരിമലയിൽ വരാറുണ്ട്. യുവതികൾ കയറുമെന്നായപ്പോൾ തന്ത്രിയുടെ നേതൃത്വത്തിൽ പതിനെട്ടാംപടി അടച്ചു സീൽ ചെയ്തു




