ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ട്രോമയായി ; മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവര്‍ ഇത് മാതൃകയാക്കണം

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ അല്ലാത്തതിന്റെ അധികാര നഷ്ട ബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരില്‍ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് കെ ബാബു എന്ന മനുഷ്യനെ ബാധിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാല്‍ അത് താന്‍ ചെയ്യാത്ത തെറ്റില്‍ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം. വീട്ടില്‍ ഒതുങ്ങിക്കൂടിയ ആ മനുഷ്യനെ ഉമ്മന്‍ചാണ്ടി 2021ലെ തെരഞ്ഞടുപ്പില്‍ മത്സരിപ്പിച്ച് തൃപ്പൂണിത്തുറയില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തിച്ചു’- രാഹുല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു
‘കള്ളന് ബാബു’ എന്നും ‘കോഴ ബാബു ‘ എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചും, കുടുംബത്തെയും കൂട്ടുകാരെയും വരെ പൊതു വിചാരണ നടത്തിയും മാധ്യമങ്ങളിലൂടെ താറടിച്ചും നടന്ന സിപിഎമ്മിന് അതിനു ശേഷം 10 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും അവര്‍ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാന്‍ കഴിഞ്ഞില്ല. അതല്ലെങ്കിലും സത്യം മാത്രമല്ലെ അത്യന്തികമായി ജയിക്കു’ – രാഹുലിന്റെ കുറിപ്പില്‍ പറയുന്നു.



