ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട

മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ട എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരണവുമായി രംഗത്തെത്തിയത്. ലൗ ജിഹാദ് ഒരുകെട്ട് കഥയല്ലെന്നും ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ലെന്നും ആയിരുന്നു രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുകയാണ്. എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി തിരക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും, കേരള സ്റ്റോറി സിനിമ ഇഷ്ട്ടമുള്ളവർ കാണട്ടെയെന്നും. അത് അവരുടെ അവകാശം ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



