കെടി ഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി; രാജിയുടെ സൂചന …

കെടി ഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. സിപിഎം ജില്ല നേതൃത്വം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഇത്തവണ പികെ ശശി രാജി വെച്ചിരിക്കുന്നത് യുഡിഎഫ് ക്യാംപുമായി നടത്തുന്ന ആശയവിനിമയത്തിന്‍റെ പശ്ചാത്തലത്തിലാണോ എന്ന സംശയവും ഉയരുന്നുണ്ട്. ലീഗുമായി വേദി പങ്കിട്ടതും കഴിഞ്ഞ ദിവസം ഗോവിന്ദന്‍റെ ജാഥയിൽ പങ്കെടുക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. അന്ന് ശശി പറഞ്ഞത്, താൻ ഗോവിന്ദന്‍റെ ജാഥയിലും, സതീശന്‍റെ ജാഥയിലും പങ്കെടുക്കുന്നില്ല എന്നാണ്. ഒരു സിപിഎം നേതാവ് എന്തിനാണ് സതീശന്‍റെ ജാഥയിൽ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞതെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു.  കെടിഡിസി ആസ്ഥാനത്ത് പി കെ ശശി രാജി സമര്‍പ്പിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ശശിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ പ്രതികരണം വന്നിട്ടില്ല. നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന

Related Articles

Check Also
Close
Back to top button