പൂക്കാട്ടുപടിയിൽ കോളേജ് ബസും , സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 കുട്ടികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർക്കും ​ഗുരുതരമായി പരിക്കേറ്റു. കോതമം​ഗലം ആലുവ റൂട്ടിൽ ഓടുന്ന റെയ്ഹാൻ എന്ന ബസും , ആലുവ ജയ്ഭാരത് കോളേജിലെ ബസുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറുടെ കാൽ കാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. വിദ്യാർത്ഥികളുടെ ആരോ​ഗ്യനില ​ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കോളേജ് ബസ് ഡ്രൈവറുടെ രണ്ട് കാലിനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ബസിലെ യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്.

Related Articles

Back to top button