എയ്ഡഡ് നിയമനം: ഭിന്നശേഷി സംവരണത്തിൽ വിട്ടുവീഴ്ചക്കൊരുങ്ങി സർക്കാർ

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ നിർണ്ണായക തീരുമാനത്തിലേക്ക്. എൻ.എസ്.എസിന് (NSS) അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച നിയമോപദേശം സർക്കാരിന് ലഭിച്ചുകഴിഞ്ഞു.
ഭിന്നശേഷി സംവരണത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ള സംഘടനകൾ വലിയ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധം തണുപ്പിക്കാനാണ് പുതിയ നീക്കം. സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും പുതിയ ഉത്തരവ് നടപ്പിലാക്കുക എന്ന നിബന്ധന സർക്കാർ മുന്നോട്ട് വെക്കും.
ഈ ഉത്തരവ് നിലവിൽ വരുന്നതോടെ മാനേജ്‌മെന്റുകൾ നടത്തിയിട്ടുള്ളതും എന്നാൽ അംഗീകാരം ലഭിക്കാതെ തടഞ്ഞുവെച്ചിട്ടുള്ളതുമായ നിരവധി അധ്യാപക നിയമനങ്ങൾക്ക് വഴിതെളിയും.



