നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ്…

യെമനിൽ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷയിൽ മാപ്പ് ലഭിച്ചതോടെ എപി അബൂബക്കർ മുസ്ല്യാരുടെ ദൗത്യം അവസാനിച്ചെന്ന് എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ മകനുമായ അബ്ദുൽ ഹക്കീം അസ്ഹരി. മോചിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടത് നയതന്ത്ര തലത്തിലാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇക്കാര്യം ചർച്ചയായെന്ന് അബ്ദുൽ ഹക്കീം അസ്ഹരി സ്ഥിരീകരിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായത് എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെയാണ് എന്ന വിവരം ഏറെ ചർച്ചയായതാണ്. എന്നാൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷ നീളുന്നതിനെതിരെ നിയമനടപടിയിലുമാണ്. ശിക്ഷ റദ്ദാക്കിയെങ്കിൽ നിമിഷപ്രിയയുടെ മോചനം എപ്പോൾ എന്നീ ചർച്ചകളുമുണ്ട്.

Related Articles

Back to top button