രാവിലെ പള്ളിയിൽ കുർബാനയ്ക്ക് എത്തിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, മാതാവിന്റെ രൂപക്കൂടിന്റെ..

കളമശ്ശേരിയിൽ മാതാവിന്റെ രൂപക്കൂടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ സെന്റ് പോൾസ് കോളേജിന് എതിർവശത്തെ സെന്റ് പോൾസ് ദേവാലയത്തിന്റെ പ്രവേശന കവാടത്തിലുള്ള മാതാവിന്റെ രൂപക്കൂടിന് നേരെയായിരുന്നു ആക്രമണം. രൂപക്കൂടിന്റെ ചില്ലുകൾ അജ്ഞാതർ തകർത്തു. രാവിലെ പള്ളിയിൽ കുർബാനയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. ഇവർ വിവരം അറിയിച്ചതോടെ പള്ളി അധികാരികൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വലിയ കല്ലുപയോഗിച്ചാണ് രൂപക്കൂട് തകർത്തത്. ഈ കല്ല് രൂപക്കൂടിനകത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മദ്യലഹരിയിൽ ആരെങ്കിലും അക്രമം നടത്തിയവാമെന്നാണ് കരുതുന്നത്. ദേവാലയമായതിനാൽ മറ്റെന്തെങ്കിലും സാധ്യതകൾ ഉണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. പള്ളിയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഇത് കേന്ദ്രീകരിച്ചാവും തുടരന്വേഷണം നടക്കുക.

Related Articles

Back to top button