കേരളത്തിൽ സ്വർണവില താഴേക്ക്; ഇന്ന് പവന് കുറഞ്ഞത്..

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം പവന് 1120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,13,600 രൂപയാണ്. ഗ്രാമിന് 140 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണവില ഉയരുമ്പോൾ നിക്ഷേപകർ ലാഭം എടുക്കുന്നതാണ് സ്വർണവില കുറയാനുള്ള പ്രധാന കാരണം. മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചറുകൾ കുത്തനെ താഴ്ന്നു. യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ്ണ വില ചാഞ്ചാട്ടം തുടരുകയാണ്. സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സ്വര്‍ണം ഇപ്പോഴും സുരക്ഷിത നിക്ഷേപം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്നത്തെ നിരക്ക്:
ഒരു പവൻ 24 കാരറ്റ് സ്വർണത്തിന്റെ വില 1,23,928രൂപ.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,13,600രൂപ.
ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില 92,944 രൂപ.



