ബി​ഗ് ബോസ് 8 ഇല്ലേ ? ബിബിയെ വെല്ലാൻ പുതിയ ഷോ,ആവേശത്തിൽ പ്രേക്ഷകർ

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. തെലുങ്ക്, കന്നഡ, ബം​ഗാളി, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ അതാത് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബി​ഗ് ബോസിന്റെ സീസൺ 7 നവംബറിൽ കഴിഞ്ഞിരുന്നു. പിന്നാലെ സീസൺ 8 എന്ന് എന്ന ചോദ്യവും ഉയർന്നു. ഈ ചർച്ചകൾ സജീവമായി നിൽക്കവെയാണ് ബി​ഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ​ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണം പുറത്തുവന്നത്. ഇതോടെ ഷോ ഇനി നടക്കുമോ പുതിയ സ്പോൺസർ വരുമോ എന്ന ആശങ്കയിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ.

 മലയാളം ബി​ഗ് ബോസ് സീസൺ 8നെ സംബന്ധിച്ച പ്രേക്ഷക ആശങ്ക തുടരുന്നതിനിടെ പുതിയൊരു ഷോ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബി​ഗ് ബോസിന് സമാനമായ അല്ലെങ്കിൽ അതിനെ വെല്ലുന്ന തരത്തിലുള്ള ഷോയാണിത്. ദി 50 എന്നാണ് ഷോയുടെ പേര്. ഹിന്ദിയിലാണ് ഇപ്പോൾ  ഷോ ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 1ന് ആരംഭിച്ച ഷോയുടെ 15 എപ്പിസോഡുകൾ പൂർത്തിയായി കഴിഞ്ഞു. എല്ലാ ദിവസവും രാത്രി 9 മണിക്ക് ജിയോ ഹോർട് സ്റ്റാറിലും 10.30ന് കളേഴ്സ് ടിവിയിലും(ഹിന്ദി) ഷോ സംപ്രേഷണം ചെയ്യും. ഇതൊരു ഫ്രഞ്ച് റിയാലിറ്റി ഷോ ആയിരുന്നു. സ്പാനിഷ് ഭാഷയിൽ അമേരിക്കയിലും ഇത് നടന്നിരുന്നു.

ഷോയെ കുറിച്ച് …

1.വലിയൊരു മഹലിലാണ് ഷോ നടക്കുന്നത്. വിവിധ മേഖലയില്‍ നിന്നുള്ള 50 മത്സരാർത്ഥികൾ ഷോയിൽ ഉണ്ടാകും.

2. ഒരു സിംഹ തലയാണ് ഷോയുടെ ലോ​ഗോ.

3. നോ റൂൾസ് എന്നാണ് ഷോയുടെ ടാ​ഗ് ലൈൻ.

4. ലയൺ എന്ന് പറയുന്ന ആളാണ് ഷോയെ നിയന്ത്രിക്കുന്നത്(ബി​ഗ് ബോസിനെ പോലെ). ഫറാ ഖാൻ ആണ് അവതാരക.

5. വോട്ടിം​ഗ് സിസ്റ്റത്തിലൂടെ അല്ല മത്സരാർത്ഥികൾ ഔട്ട് ആകുന്നത്.

6.വിവിധ ടാസ്കുകൾ കൊടുക്കുന്നു. ഇതിൽ കളിച്ച് ഔട്ട് ആകുന്നവർ ഷോയിൽ നിന്നും പുറത്തേക്ക് പോകും. ഫിസിക്കൽ ടാസ്കുകൾ ആയിരിക്കും ഏറെയും.

7. ടാസ്കിൽ ജയിക്കുന്നവർക്ക് സ്പെഷ്യൽ നോമിനേഷൻ പവറുണ്ടാകും. ഇവർക്ക് ഡയറക്ട് എലിമിനേഷനോ നോമിനേറ്റോ ചെയ്യാം.മത്സരാർത്ഥികൾ തന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. പുറത്തായവരെ സേവ് ചെയ്ത് തിരിച്ചു കയറ്റും സാധിക്കും.

8. ഷോയിൽ വിജയിച്ച് കഴിഞ്ഞാൽ ആ തുക മത്സരാർത്ഥിക്ക് കിട്ടില്ല. പകരം അവരെ പിന്തുണക്കുന്നവർ, ചാരിറ്റി, ഫാൻസ് തുടങ്ങിയവർക്ക് ആകും കാശ് കിട്ടുക. അതായത് കാശ് കിട്ടുന്നത് ജനങ്ങൾക്കാണ് കിട്ടുക.

Related Articles

Back to top button