‘സമ്പന്നമായ മലയാള ഭാഷയ്ക്ക് പുതിയ വാക്ക് ലഭിച്ചു, സ്‌നേഹത്തള്ള്’

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ നടന്ന സംഭവ വികാസങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘സമ്പന്നമായ മലയാള ഭാഷയ്ക്ക് സ്നേഹത്തള്ളെന്ന പുതിയ വാക്ക് ലഭിച്ചുവെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പരിഹാസം. ഇതാണ് യുഡിഎഫെന്നും എൽഡിഎഫെന്നാൽ ഭാവി, വികസനം, ക്ഷേമം എന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരും. കേരളം കൈവരിച്ച നേട്ടങ്ങളാണ് എൽഡിഎഫ്. ആ നേട്ടങ്ങളിലേക്ക് നയിച്ച രാഷ്ട്രീയമാണ് എൽഡിഎഫെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Back to top button