ശബരിമല ശ്രീധര്‍മ്മശാസ്താവാണേ സത്യം, വസ്തുതകള്‍ ഒരിക്കൽ പുറത്തുവരും; പിഎസ് പ്രശാന്ത്

 ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നടത്തിപ്പിൽ കണക്കിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. എന്നായാലും  സത്യം ഒരിക്കൽ പുറത്തുവരുമെന്നും വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും പിഎസ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ദേവസ്വം ബോര്‍ഡിന്‍റെയും ,സര്‍ക്കാരിന്‍റെയും നേതൃത്വത്തിൽ ശബരിമലയിൽ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവം വിജയകരമായി നടത്തിയത് ആരും കാണാതെ വിവാദങ്ങള്‍ മാത്രമാണ് ചര്‍ച്ചയാകുന്നത്. ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകള്‍ക്ക് പോലും തങ്ങള്‍ കേള്‍ക്കുന്ന പേര് ദോഷം ഭയങ്കരമാണെന്നും പിഎസ് പ്രശാന്ത് കുറിച്ചു. ശബരിമല ശ്രീ ധര്‍മ്മശാസ്താവാണേ സത്യം, വസ്തുതകള്‍ അതെന്നായാലും പുറത്തുവരുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

Related Articles

Back to top button