ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി

തുടർഭരണം പാടില്ലെന്ന് പറഞ്ഞ് സർക്കാരിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിൻ്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നാണ് പ്രേംകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം. ചലച്ചിത്ര മേളയുടെയും സിനിമാ അവാർഡ് നിർണ്ണയത്തിൻ്റെയും ഒരുക്കങ്ങൾക്കിടെ ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നെ മാറ്റിയതെന്ന വിമർശനവും പ്രേകുമാർ ഉന്നയിക്കുന്നു.



