ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും ഒളിച്ചോടി, ഇത്തവണ പോയത്…

മകളുടെ വിവാഹത്തിന് 12 ദിവസം ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരിയായ സ്വപ്ന ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി. സ്വപ്നയുടെ പുതിയ ഭർത്താവ് പൊലീസിൽ പരാതി നൽകി. സ്വപ്ന ഇപ്പോൾ തന്റെ സഹോദരിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയതായും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചതായും ഇയാൾ പരാതിയിൽ പറഞ്ഞു. അലിഗഡിലെ ദാഡോണിൽ താമസിക്കുന്ന രാഹുലാണ്, തന്റെ ഭാര്യ സപ്ന ദേവിയെ 30 വയസ്സുകാരനായ തന്റെ അളിയൻ ദേവേന്ദ്ര തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആഭരണങ്ങളും പണവും കൂടെ കൊണ്ടുപോയി. എന്നാൽ, ദേവേന്ദ്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ ഗുജറാത്തിലാണെന്നും സപ്ന ദേവി തന്നോടൊപ്പമില്ലെന്നും ഇയാൾ പറഞ്ഞു



