വന്ദേമാതരം ആലപിക്കൽ; പുതിയ നിർദ്ദേശം ഭരണഘടന വിരുദ്ധം

വന്ദേമാതരം ആലപിക്കുന്നതിൽ കേന്ദ്രസർക്കാരിൻറെ പുതിയ നിർദ്ദേശത്തെ എതിർത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. തീരുമാനം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് അപലപിച്ചു. ഒരു മത വിശ്വാസം മറ്റ് മതങ്ങളിൽ അടിച്ചേൽപിക്കാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും മുസ്ലീം വ്യക്തി നിയമ ബോർഡ് അറിയിച്ചു. ആരാധനമൂർത്തികളെ വർണ്ണിക്കുന്നതും, യുദ്ധാഹ്വാനം നൽകുന്നതുമായ രണ്ടാംഭാഗം ഒഴിവാക്കിയാണ് നിലവിൽ വന്ദേമാതരം ആലപിക്കുന്നത്. എന്നാൽ ഒഴിവാക്കിയ ഭാഗങ്ങൾ കൂടി ചേർത്ത് പാടാനാണ് ആഭ്യന്തരമന്ത്രാലയത്തിൻറെ പുതിയ നിർദ്ദേശം. ഈ ഭാഗങ്ങൾ പാർലമെൻറിൽ നടന്ന വന്ദേമാതരം ചർച്ചയിൽ പ്രധാനമന്ത്രി ആലപിച്ചിരുന്നു.



