വാടക വീടിന് മുന്നിൽ നിന്ന് ഉറക്കെ ചുമച്ചു, 34കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി അയൽവാസി

ഉറക്കെ ചുമച്ചതിന് 34കാരന് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം. പരിക്കേറ്റ് ചികിത്സ കിട്ടാതെ രാജസ്ഥാൻ സ്വദേശിയായ യുവാവിന് കർണാടകയിൽ ദാരുണാന്ത്യം. കർണാടകയിലെ രാമനഗര താലൂക്കിലെ ബിദാദിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബിദാദിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാജസ്ഥാൻ സ്വദേശിയാണ് ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സ കിട്ടാതെ കൊല്ലപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയായ വിനോദ് കുമാർ ജെയിൻ (34) ആണ് മരിച്ചത്. വാജറഹള്ളിയിൽ ഒരു വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി വിനോദ് വീട്ടിലിരുന്ന് ഉറക്കെ ചുമച്ചത് അയൽവാസിയായ ഹൊംബയ്യയെ പ്രകോപിപ്പിച്ചു. ചുമ കേട്ട് ദേഷ്യം വന്ന ഇയാൾ വിനോദുമായി വഴക്കിടുകയായിരുന്നു

Related Articles

Back to top button