പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 17 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുൻപാകെ രാവിലെ 10ന് ഹാജരാകണം

Related Articles

Back to top button